ഹയർസെക്കണ്ടറി സ്‌പോർട്ടസ് ക്വാട്ട സപ്ലിമെന്ററി അലോട്ടമെന്റ്

മുഖ്യഘട്ടത്തില്‍ സ്പോര്‍ടസ്‌ മികവ്‌ രജിസ്ടേഷൻ നടത്തി ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സിലിൽ നിന്നും സ്കോർ കാര്‍ഡ്‌ നേടാൻ കഴിയാത്തവർ ജൂൺ 18 മുതൽ 20 ന്‌ വൈകിട്ട് 5 മണിവരെ അതത്‌ ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് സ്‌കോർ കാര്‍ഡ്‌ നേടണം.

മുഖ്യഘട്ടത്തിൽ സ്‌കോർ കാര്‍ഡ്‌ നേടിയ ശേഷം സ്പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും, പുതിയതായി സ്‌കോർ കാർഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്‌ ലഭിക്കാത്തവര്‍ക്ക്‌ വേക്കന്‍സിക്ക്‌ അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉള്‍പ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Renewal Application ലിങ്കിൽ ലഭ്യമാണ്‌.

Also read: പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ടവർ Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങൾ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ നിര്‍വഹിക്കാം. ജൂണ്‍ 19 മുതൽ 21 ന് വൈകിട്ട്‌ 4 വരെ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സി അഡ്മിഷന്‍ www.hscap.kerala.gov.in ല്‍ 19 ന്‌ രാവിലെ 10 ന് പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News