
ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 15 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സത്യം അല്ലാത്ത കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വിപ്ലവകരമായ മാറ്റത്തിലേക്ക് പാഠപുസ്തക പരിഷ്കരണത്തിലൂടെ കടക്കുന്നത്.15 വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.
Also read: കെ-ടെറ്റ്: മാർച്ച് 16 വരെ അപേക്ഷിക്കാം
പാഠപുസ്തക പരിഷ്കരണം തുഗ്ലക്ക് പരിഷ്കാരം എന്ന് ആരെങ്കിലും പറയുമോ എന്നത് അറിയില്ലെന്ന് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് മന്ത്രി സൂചിപ്പിച്ചു. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവർ ആയിരിക്കണമെന്നും അതാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സത്യം അല്ലാത്ത കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന എൻസിഇആർടി രീതി സമൂഹത്തോട് കാണിക്കുന്ന വലിയ അനീതിയാണെന്നും മന്ത്രി പ്രതികരിച്ചു. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനത്തിനോടൊപ്പം കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന ചുവട് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

