വേനൽ മഴ ശക്തമാകും, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളിൽ വെള്ളിയാഴ്ച വേനൽ മഴക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

സംസ്ഥാനത്ത് മാർച്ച് 1 മുതൽ 31 വരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയിൽ ഈ കാലയളവിൽ 82% അധിക മഴ ലഭിച്ചു.
125 മി.മീ മഴയാണ് ജില്ലയിൽ ആകെ ലഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു. അടൂർ, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.

അതേസമയം, സംസ്ഥാനത്തെ ചൂട് കൂടിയും കുറഞ്ഞും തുടരുകയാണ്. പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 37.4 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴയിൽ 37 ഉം കോട്ടയത്ത് 36 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel