കോടികൾ നികുതിയടച്ച് താരങ്ങൾ; പട്ടികയിൽ ഒന്നാമത് ഷാരൂഖ്, മലയാളത്തിൽ മോഹൻലാൽ

Highest tax paying

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന താരങ്ങളിൽ ഒന്നാമത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. 90 കോടി രൂപയാണ് തരാം ഈ സാമ്പത്തിക വർഷം നികുതിയിനത്തിൽ അടച്ചത്. ഫോർച്യൂൺ ഇന്ത്യയാണ് പട്ടിക പുറത്ത് വിട്ടത്. രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയാണ്, സൽമാൻ ഖാനാണ് മൂന്നാം സ്ഥാനത്ത്. മോഹൻലാലാണ് പട്ടികയിൽ ഇടം പിടിച്ച മലയാളി താരം.

Also read: വിമർശനങ്ങൾ വിനയായി, സച്ചിൻ്റെ മകൻ അർജുനെയെങ്കിലും വെറുതെ വിടണേ എന്ന് ക്രിക്കറ്റ് ആരാധകർ; പരിശീലകൻ യോഗ് രാജ് സിങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇളയദളപതി വിജയ് 80 കോടി രൂപയും, സൽമാൻ ഖാൻ 75 കോടി രൂപയുമാണ് നികുതി അടച്ചിരിക്കുന്നത്. പട്ടികയിൽ നാലാം സ്ഥാനത്ത് 71 കോടി രൂപ നികുതിയടച്ച അമിതാഭ് ബച്ചനാണ്. അഞ്ചാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്.

Also Read: വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം ജനവാസമേഖലയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

66 കോടി രൂപയാണ് കോഹ്ലി സർക്കാരിലേക്ക് അടച്ചത്. ധോണിയും, സച്ചിൻ തെണ്ടുൽക്കറുമാണ്, ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് കായിക താരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹർദിക് പാണ്ട്യ എന്നിവർ ആദ്യ 20 ൽ ഉൾപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News