രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ

കഴിഞ്ഞ രണ്ടുവർഷത്തെക്കാൾ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ തൊഴിലില്ലായ്മ 10.05% ആണ്. മുൻമാസത്തേക്കാൾ 3 ശതമാനത്തോളം ആണ് തൊഴിലില്ലായ്മ വർധിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ALSO READ:മുട്ട മാല കഴിച്ചു; നീർദോശ, കോഴികടമ്പ്, കോഴിറൊട്ടി; കേരളീയത്തിന്റെ ഭക്ഷണ രുചികളുമായി മന്ത്രി വി എൻ വാസവൻ

ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. 10.82% ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ. നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ 6. 2% മാണ്.സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പൻ സൊസൈറ്റിയുടെ സർവേയിൽ രാജ്യത്തെ 15 വയസ് മുതൽ 34 വയസു വരെയുള്ളവരിൽ 34 ശതമാനം പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്.

ALSO READ:1,300 പൊലീസ് ഉദ്യോഗസ്ഥർ, 300 എന്‍സിസി വോളണ്ടിയര്‍; സുരക്ഷയിലും ‘കേരളീയം’ മുന്നിൽ

കാർഷിക മേഖലയും ഗ്രാമീണ സമ്പദ് ഘടനയും തകർച്ചയിൽ ആണെന്ന് ആണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ചെലവ് വർദ്ധിപ്പിക്കാനും വിളകൾക്ക് ന്യായവില നിഷേധിക്കാനും ഇടയാക്കിയ കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് കാർഷിക മേഖലയെ തകർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here