മാതൃകയായി തൃശൂര്‍ അയ്യന്തോളിലെ ഹൈടെക്ക് അക്ഷയ സെന്റര്‍

വാതില്‍പ്പടി സേവനം എന്ന സര്‍ക്കാര്‍ നയത്തിന് ഏറ്റവും നല്ല മാതൃകയാണ് തൃശൂര്‍ അയ്യന്തോളിലെ അക്ഷയ സെന്റര്‍. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറായ എഡി ജയനാണ് സ്ഥാപനത്തിന്റെ അമരക്കാരന്‍. പൂര്‍ണമായും ഹൈടെക് ആണ് എന്നതു മാത്രമല്ല ന്യൂജനറേഷന്‍ ബാങ്കുകളേക്കാള്‍ സ്മാര്‍ട്ടുമാണ് അയ്യന്തോള്‍ അക്ഷയ ഓഫീസ്.

ALSO READ: രാഷ്ട്രീയ വഴി രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് അശോക് ചവാന്‍ ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തം

20 വര്‍ഷം മുമ്പാണ് മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് ജയന്‍ അക്ഷയ സെന്റര്‍ ആരംഭിച്ചത്. സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമാണ് ഈടാക്കുന്നത്. അതിദരിദ്രര്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കുമൊക്കെ അയ്യന്തോള്‍ അക്ഷയ സെന്ററില്‍ സേവനം സൗജന്യമാണ്. ഒന്‍പത് ജീവനക്കാരുള്ള സ്ഥാപനം രാവിലെ 9 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി അക്ഷയ സേവനങ്ങള്‍ക്ക് വാതില്‍പ്പടി സേവനവും ആരംഭിച്ചു. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയ ജീവനക്കാരെയും ഒരു വാനും സജീകരിച്ചു. തന്റെ സ്ഥാപനത്തെ ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും സേവനം കിട്ടാതെ വരരുത് എന്നത് ഇദ്ദേഹത്തിന് നിര്‍ബന്ധവുമാണ്.

ALSO READ: കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

എന്‍ജിനീയറിങും, എംഫിലും, നിയമ ബിരുദവും എല്ലാമുള്ള ജയന് ഉയര്‍ന്ന വരുമാനമുള്ള ജോലിയേക്കാള്‍ സന്തോഷം ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. അക്ഷയ സേവനങ്ങളെക്കുറിച്ച് ഒരു കൈപ്പുസ്തകവും ഒരു മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. അയ്യന്തോള്‍ അക്ഷയില്‍ ലഭിക്കുന്ന സേവനങ്ങള്‍ എല്ലാം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപനത്തിന് പുറത്തുണ്ട്. ഒരു കഫെറ്റീരിയയും അക്ഷയ സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അടുത്തിടെയാണ് നാലു സെന്റ് സ്ഥലത്തുള്ള സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറിയത്. ജയന്റെ ആത്മാര്‍ത്ഥതയും പരിശ്രമവും തിരിച്ചറിഞ്ഞ നിരവധി സുമനസ്സുകള്‍ അയ്യന്തോള്‍ അക്ഷയ സെന്ററിനെ ഈ നിലയിലേക്ക് എത്താന്‍ സഹായിച്ചു. ഒരു അക്ഷയ കേന്ദ്രത്തിന് എത്രത്തോളം സ്മാര്‍ട്ടാകാന്‍ കഴിയും എന്നാണ് എഡി ജയന്‍ നമുക്ക് കാണിച്ചു തരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News