മിലിന്ദ് സോമനുമുണ്ടേ, വായോ… ഒന്നിച്ചോടാം! കിഫ്ബിയുടെ ‘ഹില്‍ ഹൈവേ റൺ’ വൈബായിരിക്കുമേ

KIIFB's 'Hill Highway Run'

ലയോര ഹൈവേയുടെ പ്രചാരണാർഥം ബോളിവുഡ് നടനും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ  നയിക്കുന്ന ‘ഹിൽ ഹൈവേ റൺ’ 22ന് നടക്കും. മലയോര പാതയിലൂടെയുള്ള ഓട്ടം ചരിത്രമാക്കാൻ മലയോര മണ്ണൊരുങ്ങിക്കഴിഞ്ഞു.

135 കോടി മുതൽമുടക്കിൽ കിഫ്‌ബി ഫണ്ടിൽ നിർമിച്ച മലയോര ഹൈവേയുടെ വികസന പ്രാധാന്യം ലോകശ്രദ്ധയില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ ഹില്‍ ഹൈവേ റൺ പൊതുജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Also read: ‘കുന്നുമ്മൽ തറവാട്ടിലെ കുടുംബയോഗത്തിൽ നിന്ന് ഇറങ്ങി പോയതുപോലെയാണ് വിസി ഇന്ന് ഇറങ്ങിപ്പോയത്; വിദ്യാർഥികളുടെ ജീവിതം വെച്ചാണ് മോഹനൻ കുന്നുമ്മൽ പന്താടുന്നത്’: ഡോ. ഷിജു ഖാൻ

കിഫ്ബിയുടെ പ്രചാരണ വീഡിയോകൾക്കും വൻ സ്വീകാര്യത ലഭിച്ചതോടെ ഓട്ടം ദേശീയതലത്തിൽ വൻ ശ്രദ്ധ നേടുകയാണ്. ഞായറാഴ്ച രാവിലെ 7 മണിക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇരുപതേക്കറിൽ എത്തുന്ന ഹിൽ ഹൈവേ റണ്ണിനെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിലാണ് സ്വീകരിക്കുക.

മിലിന്ദ്നൊപ്പം ജനപ്രതിനിധികൾ, വിദ്യാർഥികൾ, കായികതാരങ്ങൾ, പൊതുജനങ്ങൾ തുടങ്ങി മുവായിരത്തിലേറെപേർ ഓട്ടത്തിൽ പങ്കാളികളാകും. ഹിൽ ഹൈവേ റൺ വൻ വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുർത്തിയായതായി സങ്കാഘടക സമിതി രക്ഷധികാരി സി വി വർഗീസ് അറിയിച്ചു.

തുടർന്ന് സമാപന സമ്മേളനം കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കും. ഓട്ടം വിജയകരമായി പൂർത്തീകരിക്കുന്ന മുഴുവൻപേർക്കും കിഫ്‌ബിയുടെ സർട്ടിഫിക്കറ്റും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News