ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി സിപിഐഎം; തകർന്നടിഞ്ഞ് കോൺ​ഗ്രസ്

ഹിമാചൽ പ്രദേശിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി സിപിഐഎം. ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി പോരാട്ടം നടത്തുന്ന സിപിഐഎമ്മിന് മികച്ച നേട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ കൈവരിക്കാൻ സാധിച്ചത്.

മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളിലാണ് ഇത്തവണ പാർട്ടി ജയിച്ചത്. മണ്ഡി ജില്ലാ പഞ്ചായത്തിൽ രണ്ടും ബിലാസ്പുരിൽ ഒരു സീറ്റിലുമാണ് പാർട്ടി ജയം നേടിയത്. ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ജയിച്ചു. ഷിംല ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പ്രസിഡന്റുമാരും നാലിടത്ത് വൈസ് പ്രസിഡന്റുമാരും ജയിച്ചു. പാർട്ടി പിന്തുണച്ച ഒമ്പതുപേർ ബിഡിസിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ; ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന് വി.കെ. സനോജ്

അതേ സമയം, കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ കോൺ​ഗ്രസിന് ഏൽക്കേണ്ടി വന്നത്. സംസ്ഥാനത്തെ നാലിൽ മൂന്ന് കോർപ്പറേഷനിലും ഇത്തവണ ബിജെപി ആണ് വിജയം കൈവരിച്ചത്. പാലംപൂരിൽ മാത്രമാണ് കോൺ​ഗ്രസ് ഇത്തവണ ജയിച്ചത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്തുണ്ടായ തിരിച്ചടി കോൺ​ഗ്രസ് വലിയ ആഘാതമായി മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News