
ഭൂ ഭരണത്തിലും ഭൂ പരിപാലനത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളും കേരള മോഡലിനെ പിന്തുടരണമെന്ന് ഹിമാചല്‍ പ്രദേശ് റവന്യൂ ഗോത്രവര്‍ഗ വകുപ്പ് മന്ത്രി ജഗത് സിങ് നേഹി. ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഹരിതകര്‍മ സേനയുടെ പണം തിരിമറി നടത്തിയവര്‍ക്ക് കൂട്ടുനിന്ന് ബിജെപി കൗണ്‍സിലര്‍; പരാതി നല്‍കിയവര്‍ക്കെതിരെ ഭീഷണി
കേരള മോഡലിനെ അടിസ്ഥാനമാക്കി ഹിമാചല്‍ പ്രദേശില്‍ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് ഇക്കാര്യത്തില്‍ ഹിമാചലിനെ സംബന്ധിച്ചുള്ളത്. എന്നാല്‍ അതിനെ തരണം ചെയ്യാനുള്ള ഊര്‍ജമാണ് കേരളം.
ALSO READ: ബുള്‍ഡോസര്‍ രാജ്; ഒഡിഷ സര്‍ക്കാരിന് തിരിച്ചടി; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് ഹിമാചലിലെ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ജയ്‌സിങ് നേഹി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here