ഹിമാചലിൽ കാലുമാറ്റം; കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി

ഹിമാചലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടി ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയയുടെ നടപടി. അതേസമയം മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് ഷിംലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി പ്രഭാത വിരുന്നൊരുക്കി. എഐസിസി നിയോഗിച്ച നിരീക്ഷകസംഘം ഹിമാചലില്‍ തുടരുകയാണ്. രാജ്യസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത്.

Also Read: സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതൃത്വത്തില്‍ പരസ്യവിചാരണ നടന്നുവെന്ന വാര്‍ത്ത വ്യാജം

ഇവരുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തതായി സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ ഹര്‍ഷ് വര്‍ധന്‍ ചൗഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി. എംഎല്‍എമാരായ ലഖന്‍പാല്‍, ദേവീന്ദര്‍ ഭൂട്ടോ, രാജേന്ദര്‍ റാണ, രവി താക്കൂര്‍, ചേതന്‍ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നിവരെയാണ് അയോഗ്യരാക്കിയത്. 68 സീറ്റുകളുളള ഹിമാചലില്‍ മൂന്ന് സ്വതന്ത്രമാര്‍ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടെ പിന്തുണ ഉറപ്പാക്കിയ ബിജെപിക്ക് തീരുമാനം തിരിച്ചടിയായി. അതേസമയം കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര പ്രശ്‌നം അനുനയിപ്പിക്കാനുളള ശ്രമവും തുടരുകയാണ്.

Also Read: കാര്യവട്ടം ക്യാമ്പസ്സിൽ നിന്ന് കിട്ടിയ അസ്ഥികൂടം; ഒരുവർഷം പഴക്കമുള്ളതെന്ന് കണ്ടെത്തൽ

എഐസിസി നിരീക്ഷകരായി എത്തിയ നാലംഗ സംഘം പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്, മന്ത്രി വിക്രമാദിത്യ, മറ്റ് എംഎല്‍എമാരുമായും കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംഘം എഐസിസിയെ അറിയിക്കും. എഐസിസിയുടെ ഇടപെടലോടെ മന്ത്രി വിക്രമാദിത്യ രാജിഭീഷണിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്. അതിനിടെ ഷിംലയില്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് എംഎല്‍എമാര്‍ക്കായി പ്രഭാത വിരുന്നൊരുക്കി. ശേഷിക്കുന്ന 34 എംഎല്‍എമാരില്‍ 31 പേരും വിരുന്നില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് ആവര്‍ത്തിച്ചു. അതേസമയം സ്പീക്കര്‍ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel