പ്രകൃതി ദുരന്തത്തിൽ നിന്നും കര കയറി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഹിമാചൽ പ്രദേശ്

വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഹിമാചൽ പ്രദേശ് ഒരുങ്ങി . സംസ്ഥാനത്തെ ഹില്‍സ്‌റ്റേഷനുകള്‍ തുറക്കുകയും റോഡുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും പുനഃസ്ഥാപിക്കുകയും ഹിമാചല്‍ ടൂറിസം ഡയറക്ടര്‍ അമിത് കശ്യപ അറിയിച്ചു. ഷിംല, കസൗലി, ചായ്ല്‍, നര്‍കണ്ട, കിന്നൗര്‍ എന്നീ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. പ്രളയത്തെത്തുടർന്ന് ഇവിടുത്തെ റോഡുകൾ നേരത്തെ തകർന്നിരുന്നു. ഇതിപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ALSO READ:ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പോസ്റ്റുമായി കേരള പൊലീസ്

കൂടാതെ ധര്‍മശാല, മക്ലിയോഡ്ഗഞ്ച്, ഡല്‍ഹൗസി, ഖജ്ജിയര്‍, ചമ്പ എന്നീ പ്രദേശങ്ങളിലും യാത്രയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലുള്ള ഹോട്ടലുകളില്‍ സഞ്ചാരികള്‍ക്ക് മികച്ച ഇളവുകളും ലഭിക്കുമെന്നും അമിത് കശ്യപ് അറിയിച്ചു. ഡല്‍ഹി-ഷിംല, ഷിംല-ധര്‍മശാല പാതകളില്‍ പ്രതിദിന വിമാന സര്‍വീസുകള്‍ ലഭ്യമാക്കും. അതേസമയം ഷിംല- ധര്‍മശാല വഴിയുള്ള വിമാനസര്‍വീസിന്റെ എല്ലാ സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകളും സബ്‌സിഡി നിരക്കില്‍ ലഭ്യമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഈ സബ്‌സിഡി ചിലവുകള്‍ വഹിക്കുമെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു.

ALSO READ:ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രകൃതി ദുരന്തങ്ങൾ ഹിമാചലിൻറെ വിനോദ സഞ്ചാര മേഖലയെ താളം തെറ്റിച്ചിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഇവിടെ ഉണ്ടായി . 55 ദിവസം കൊണ്ട് 113 ഇടങ്ങളിലായാണ് ഉരുൾപൊട്ടലുണ്ടായത്. കുളു, മണാലി, ഷിംല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. വിനോദ സഞ്ചാര മേഖലയായിരുന്നു സർക്കാരിൻറെ പ്രധാന വരുമാനം എന്നാൽ മഴക്കെടുതി ഇത് സാരമായി ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News