ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണ് 9 മരണം

ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. കനത്ത മ‍ഴയെ തുടര്‍ന്ന് ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

ALSO READ: ‘ഓണമെത്തും മുൻപ് പെൻഷനെത്തി’: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

അതിനിടെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.

സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.

ALSO READ: കേരളത്തെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നു, പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News