
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിൽ വലിയ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകയും ബിബിഎ വിദ്യാർഥിനിയുമായ സിയാ ഗുലേറിയയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോളേജിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ രണ്ട് പേർ സിയയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിനെതിരെയാണ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. സ്ത്രീ സുരക്ഷ ഭരണകൂടത്തിൻ്റെ കീഴിൽ നാമമാത്രമാണെന്നതിൻ്റെ തെളിവാണിതെന്നും എസ് എഫ് ഐ പറയുന്നു.
Also read: മോദി സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഫെഡറൽ ഇന്ത്യയുടെ ‘മരണവാറണ്ട്’: ഡോ ജോൺബ്രിട്ടാസ് എംപി
അതേസമയം ആക്രമണം നടക്കുന്ന സമയത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ചതായും പറയുന്നു. രാജ്യത്ത് ബിജെപി ഭരണത്തിൻ്റെ കീഴിൽ കൂടി വരുന്ന ലഹരി ഉപഭോഗത്തിൻ്റെ തെളിവ് കൂടിയാണിത്. ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച എസ്എഫ്ഐ കൂടുതൽ അന്വേഷണം വിഷയത്തിൽ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ ജനങ്ങളുടേയും വിദ്യാർഥികളുടേയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

