ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഗ്യാൻവാപിയിൽ ക്ഷേത്രം നിർമിക്കുമെന്ന അജണ്ട വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയുടെ വർഗീയ പരാമർശം.
‘വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഒരു ഹിന്ദു ഉണര്‍വ് ഉണ്ടായത്. ഇന്ത്യയിലുടനീളമുള്ള മോദി തരംഗത്തിനിടയില്‍ അവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല,’ ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രാമക്ഷേത്രത്തെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് ഒരു നിയമം കൊണ്ടുവന്നു. ഗ്യാന്‍വാപി പള്ളിയുടെയും കൃഷ്ണ ജന്മഭൂമിയുടെയും ഉടമസ്ഥതയെ കുറിച്ച് സിവില്‍ കോടതിക്കോ ഹൈക്കോടതിക്കോ സുപ്രീം കോടതിക്കോ വിധിക്കാന്‍ കഴിയാത്ത നിയമമാണ് കോണ്‍ഗ്രസ് കൊണ്ടുവന്നത്. ദൈവത്തിന് വേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്ന അത്തരം നിയമങ്ങള്‍ സ്വീകരിക്കേണ്ട കാര്യമെണ്’, ഹിമന്ത ബിശ്വ ശര്‍മ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here