അദാനി ​ഗ്രൂപ്പിന്റെ തട്ടിപ്പിനെ പറ്റി അന്വേഷിക്കാനുള്ള കാരണത്തെപറ്റി വെളിപ്പെടുത്തി ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ

Hindenburg

“കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്” എന്നാണ് അദാനി ​ഗ്രൂപ്പിനെ 2023ലെ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. ഇപ്പോൾ എന്ത് കൊണ്ടാണ് അദാനി ​ഗ്രൂപ്പിനെതിരെ അന്വേഷണം നടത്താൻ ഹിൻഡൻബർഗ് തീരുമെനിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ വിശദീകരിച്ചു.

മാധ്യമങ്ങളിൽ വന്ന ആപത് സൂചകങ്ങളായ വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്താൻ ഹിൻഡൻബർഗ് തീരുമാനിച്ചതെന്ന് അഭിമുഖത്തിൽ നഥാൻ ആൻഡേഴ്‌സൺ പറഞ്ഞു. മാധ്യമങ്ങളിൽ അ​ദാനിക്കെതിരായ വാർത്തകൾ ഞങ്ങൾ പരിശോധിക്കുകയും, തെളിവുകൾ പിന്തുടരുകയും ചെയ്തു.

Also Read: നെഹ്‌റു കുടുംബത്തെ പരിഹസിച്ചും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചും നരേന്ദ്ര മോദി

ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകളിൽ, പ്രത്യേകിച്ച് അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടുകളിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന പിടിഎ പ്രതിനിധിയുടെ ചോ​ദ്യത്തിന് “ഞങ്ങളുടെ എല്ലാ ഗവേഷണ കണ്ടെത്തലുകളിലും ഞങ്ങൾ 100 ശതമാനം ഉറച്ചുനിൽക്കുന്നു.” എന്നാണ് നഥാൻ ആൻഡേഷ്സൺ മറുപടി പറഞ്ഞത്.

അത് പോലെ തന്നെ ഇന്ത്യാ വിരുദ്ധ ശക്തികളായ ഒസിസിആർപി (OCCRP) പോലുള്ളവരുമായി ഹിഡൻബർ​ഗിനെ ബന്ധിപ്പിക്കാൻ നടത്തിയ ​ശ്രമങ്ങളെ “മണ്ടൻ ഗൂഢാലോചന” എന്നും നഥാൻ വിശേഷിപ്പിച്ചു. അത്തരത്തിലുള്ള “മണ്ടൻ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ” മുഴുകരുതെന്ന നയമാണ് തന്റെ സ്ഥാപനം സ്വീകരിച്ചിരുന്നതെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News