മലയാളത്തിലെ വമ്പൻ ഹിറ്റായ ‘ബാംഗ്ലൂർ ഡേയ്സ്’ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; ആർ ജെ സാറയായി അനശ്വര

സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2014 ൽ പുറത്തിറങ്ങിയ ‘ബാംഗ്ലൂർ ഡേയ്സ് ‘ വമ്പൻ ഹിറ്റായിരുന്നു. ‘യാരിയാൻ 2’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ട്രെയിലര്‍ ഇപ്പോൾ എത്തിയിരിക്കുകയാണ്. യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്കിൽ വരുന്നത് .

അതേസമയം 2016ൽ ‘ബാംഗ്ലൂർ നാട്കൾ’ എന്ന പേരിൽ തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്നാൽ തമിഴില്‍ സിനിമ വലിയ പരാജമായിരുന്നു. ഇത് മുന്നിൽക്കണ്ട് വലിയ മാറ്റങ്ങളോടെയാകും ‘യാരിയാൻ 2’ എത്തുക. ചിത്രത്തിന്റെ മനൻ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതൽ മനോഹരമാക്കുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

also read : മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല; തന്റെ കയ്യില്‍ തെളിവുണ്ട്; വെല്ലുവിളിച്ച് സി എന്‍ മോഹനന്‍

രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്ന് ആണ് സംവിധാനം. 2014ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വൽ ആയാണ് സിനിമ ഒരുങ്ങുക. എന്നാൽ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിർമാതാവ് കൂടിയായ ദിവ്യ കുമാർ പറഞ്ഞിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയും ചെയ്തിരുന്നു.

also read : മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല; തന്റെ കയ്യില്‍ തെളിവുണ്ട്; വെല്ലുവിളിച്ച് സി എന്‍ മോഹനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News