നവകേരള സദസ് പ്രഭാതയോഗത്തിൽ ഹിന്ദു ഐക്യവേദി നേതാവും

നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുത്ത് ഹിന്ദു ഐക്യവേദി നേതാവും. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാറാണ് തിരുവനന്തപുരം കാട്ടാക്കടയിൽ പ്രഭാതയോഗത്തിൽ പങ്കെടുത്തത്. തൈയ്ക്കാട് അയ്യാ ഗുരുസ്വാമി ധർമ്മപരിഷത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് കൃഷ്ണകുമാർ.

Also Read: പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് തന്നെ ഒരു ബാധ്യതയായിരിക്കുന്നു; മന്ത്രി പി രാജീവ്

സദസ് അവസാനദിവസത്തേക്കടുക്കുമ്പോൾ കക്ഷി രാഷ്ട്രീയ ബേദമന്യേ അനേകം പ്രമുഖരാണ് സദസിന്റെ ഭാഗമാകാനെത്തുന്നത്. എല്ലാ ജില്ലകളിലും വിവിധ മുന്നണി നേതാക്കളും സാംസ്‌കാരിക പ്രമുഖരും നവകേരള സദസ്സിലും പ്രഭാതയോഗത്തിലും പങ്കെടുത്തു. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്കരണ ആഹ്വാനം മറികടന്ന് പല കോൺഗ്രസ് നേതാക്കളും സദസിലെത്തി.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ 

കഴിഞ്ഞ ദിവസം ചിറയിന്‍കീ‍ഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങള‍ിലായിരുന്നു നവകേരള സദസ്സ് നടന്നത്. ശനിയാ‍ഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുക. 11 മണിക്ക് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ് ആര്യനാട് പാലക്കോണം വില്ലാ നസ്രത്ത്‌ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 3 മണിക്ക് കാട്ടാക്കട മണ്ഡലത്തിലെ സദസ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും. നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് 4.30 നു നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പാറശാല മണ്ഡലത്തിലെ സദസ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ വൈകിട്ട് 6 മണിക്ക് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News