താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ

താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആ​ഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി സമർപ്പിച്ചത് ബുധനാഴ്ചയാണ്.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹർജി ഫയൽ ചെയ്തത് ശ്രീ ഭ​ഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോ​ഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ്. ചില ചതിത്രപുസ്തകങ്ങളിലെ വിവരങ്ങൾ തന്റെ വാദം തെളിയിക്കാനായി അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏപ്രിൽ 9ന് ഹർജി കോടതി പരി​ഗണിക്കും.

ALSO READ: ‘ഒരേ ബോർഡിൽ അമ്പലവും മസ്ജിദും’; ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

വിനോദസഞ്ചാര കേന്ദ്രമായ താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജികൾ കോടതി തള്ളിക്കളഞ്ഞിരുന്നു. ചില ഹർജികൾ വാദം കേൾക്കാനായി പരി​ഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News