
ഇന്ത്യൻ വാഹനപ്രേമികൾ ‘അമ്പി’ എന്ന ചെല്ലപ്പേരിൽ വിളിക്കുന്ന അംബാസഡർ, ആരും മറന്നിട്ടില്ലല്ലോ ? പേരിൽത്തന്നെ ഇന്ത്യയുടെ അഡ്രസ്സുള്ള ‘ഹിന്ദുസ്ഥാൻ അംബാസഡർ കാർ’. വളരെ സാധാരണക്കാർ മുതൽ അങ്ങ് രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും വരെ സഞ്ചരിച്ചിട്ടുള്ള ഈ കാറിനുള്ള ആരാധകരിൽ കൊച്ചുകുട്ടികൾ വരെ ഉൾപ്പെടും. കാലം മാറിയ വഴി കോലം മാറാതെ, നിരത്തിൽ പുതിയ താരങ്ങൾ ഇടം പിടിച്ചപ്പോഴും പ്രതാപം ചോരാതെ തലയെടുപ്പോടെ നിന്നു. സത്യത്തിൽ ഇന്ത്യൻ കാർ വിപണിയെ പോലും രണ്ട് കാലഘട്ടമായി പറയാൻ സാധിക്കും, അംബാസഡറിന് മുൻപും ശേഷവും എന്ന്. 2014-ൽ നിരവധി കാരണങ്ങളാൽ വാഹനം പിൻവലിക്കപ്പെട്ടുവെങ്കിലും ഇപ്പോഴും പഴയ വാഹനങ്ങൾ തൂത്ത് തുടച്ച് പൊന്നുപോലെ സൂക്ഷിക്കുന്നവരുണ്ട്. 2026-ൽ അംബാസഡർ രാജ്യത്തേക്ക് ഒരു രാജകീയ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് എന്ന് നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. അതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോയെന്ന് നോക്കാം…
ഇക്കണോമിക് ടൈംസ് തങ്ങളുടെ ഫെയ്സ്‌ബുക്കിലാണ് അംബാസഡർ തിരിച്ചു വരവിൻ്റെ പാതയിലാണ് എന്നും അതോടൊപ്പം തന്നെ 2026-ൽ 10 മുതൽ 15 ലക്ഷം രൂപ വിലയിൽ ഇലക്ട്രിക് പതിപ്പ് ഇറക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2017-ൽ, പ്യൂഷോ – സിട്രോൺ (ഇപ്പോൾ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ്) ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ നിന്ന് 80 കോടി രൂപയ്ക്ക് അംബാസഡർ ബ്രാൻഡ് നാമവും അവകാശങ്ങളും സ്വന്തമാക്കിയിരുന്നു. അതിനുശേഷം, ഒരു തിരിച്ചുവരവിനെക്കുറിച്ച് നിരന്തരം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിട്രോണിൽ നിന്നോ, സ്റ്റെല്ലാന്റിസിൽ നിന്നോ, ഔദ്യോഗികമായി അംബാസഡർ തിരിച്ചുവരുമെന്ന് ഒരു വാക്കും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ സത്യം എന്താണെന്ന് കാത്തിരുന്നു തന്നെ കാണണം.
ALSO READ: ഇവി സ്കൂട്ടർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ; 52,999 രൂപയ്ക്ക് 100 കി.മി റേഞ്ച് ലഭിക്കുന്ന കിടിലിൻ വണ്ടി
സി.എം ബിർളയാണ് 1942 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് സ്ഥാപിച്ചത്. ഗുജറാത്തിൽ പോർട്ട് ഒക്കയിൽ പാസഞ്ചർ കാറുകൾ അസംബിൾ ചെയ്യാനായി അദ്ദേഹം ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ചു. അവിടെയാണ് അംബാസഡർ പിറന്നത്. ബ്രിട്ടിഷ് നിർമിത മോറിസ് ഓക്സ്ഫഡ് കാറിനെ അടിസ്ഥാനപ്പെടുത്തി സർ അലെക് ഇസിഗോണിസ് രൂപകൽപന ചെയ്ത ആദ്യ ‘ടെയ്ൽ ഫിൻ’ ഡിസൈൻ അംബാസഡർ 1958 മധ്യത്തിൽ കൊൽക്കത്തയിലെ ഉത്തൻപരയിലെ പ്ലാന്റിലാണ് നിർമിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള കാർ പ്ലാന്റാണിത്.
1948 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഉൽപാദനം ആരംഭിച്ചെങ്കിലും കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലായ അംബാസഡർ ആദ്യമായി ഇന്ത്യൻ നിരത്തുകളിലെത്തിയത് അറുപതുകളിലാണ്. കാശു കൊടുത്തു വണ്ടി ബുക്ക് ചെയ്താൽ ഒന്നു മുതൽ രണ്ടു വരെ വർഷം കാത്തിരിക്കണം അതൊന്ന് കയ്യിൽ കിട്ടാൻ.
1970 വരെ എതിരാളികളില്ലാതെ അംബാസഡർ നിരത്തുകൾ ഭരിച്ചു. പിന്നീട് മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന്റെ പ്രതാപം മങ്ങിത്തുടങ്ങി. അംബാസഡർ ആയിരുന്നു 1990 ൽ ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ 1800 സിസി പെട്രോൾ എൻജിൻ ഘടിപ്പിച്ച ഏക കാർ. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു ഇത്.
ആധുനിക കാറുകളുമായി താരതമ്യം ചെയ്താൽ അംബാസഡറിന് നിരവധി പോരായ്മകളുണ്ട്. സസ്‌പെൻഷൻ, ബ്രേക്ക് സിസ്റ്റം, ബോഡി പാനൽ, സ്റ്റിയറിങ്, എൻജിൻ, ഗിയർ ബോക്സ് എന്നിവയുടെ നിലവാരമില്ലായ്മ, ബോഡി തുരുമ്പെടുക്കുന്നത് എന്നിവ അതിനെ വേട്ടയാടിയിരുന്നു. കാലത്തിനൊത്ത് അംബാസഡറിനെ നിർമാതാക്കൾ പരിഷ്കരിച്ചില്ല. എന്നാൽ പണ്ടേ പാളയം വിടുമെന്ന് കരുതിയിരുന്ന അംബാസഡർ ഇന്ത്യയിൽ ജനങ്ങൾക്കിടയിൽ ഒരു അംഗത്തെ പോലെയാണ് പതിറ്റാണ്ടുകളോളം ജീവിച്ചത്. 2014 മേയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസഡർ കാറിന്റെ ഉൽപാദനം പൂർണയുടെ ടെക്നോളജിയിൽ ആണെങ്കിൽ അമ്പിയെ സ്വീകരിക്കാൻ ഇരുകൈയും നീട്ടി ഇവിടെയൊരു ജനതയുണ്ടാവും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here