യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, സംഭവം തിരുവനന്തപുരം കാര്യവട്ടത്ത്

rajeev

തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടത്.ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളിനെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്.

also read:ജപ്തിക്കിടെ കള്ളക്കേസ് ആരോപണം; അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

ഇന്നലെയാണ് ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തിരുന്നത്. ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നു. കാറിൽ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News