ചെറിയ പെരുന്നാള്‍; ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാരില്‍ 198 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പൊതുമാപ്പ് നല്‍കിയത്.

89 പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാര്‍ക്ക് ഈ രാജകീയ വിളംബരത്തിലൂടെ ജയില്‍ മോചിതരാകുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News