‘ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷം; അടിച്ചമര്‍ത്തലിനെതിരെയുള്ള സന്ധിയില്ലാത്ത സമരം’: മുഖ്യമന്ത്രി

കേന്ദ്രത്തിന്ഡറെ അവഗണനയ്‌ക്കെതിരെ കേരളം നടത്തുന്ന മഹാസമരം ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചമര്‍ത്തലിനെതിരെയുള്ള ശക്തമായ സമരമാണിതെന്ന് മുഖ്യമന്ത്രി സമരവേദിയില്‍ പറഞ്ഞു. ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണെന്നും, സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണെന്നും വേദിയില്‍വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

Also Read: നേട്ടത്തിന് ശിക്ഷ ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണ്’, മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേന്ദ്രത്തിന്റെ അവഗണന; കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം എം പി

ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News