ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയില്‍ ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു; രോഗം സ്ഥിരീകരിച്ചത് 6 മലയാളികള്‍ക്കും 3 അതിഥിത്തൊഴിലാളികള്‍ക്കും

മലപ്പുറത്ത് കുത്തിവെച്ചുള്ള ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു. മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ ഒന്‍പതുപേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സിറിഞ്ചില്‍ നിറച്ചാണ് ലഹരി കൈമാറുന്നത്. ലഹരി കൈമാറാനായി ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് രോഗം പകരാന്‍ കാരണമായത്.

വളാഞ്ചേരിയിൽ ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്  മലയാളിയ്ക്കാണ്. ഇതോടെ ഇയാളുടെ സംഘാംഗങ്ങളെ കൂടി പരിശോധിയ്ക്കുകയായിരുന്നു.  രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 10 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി.

പൊലീസ് അന്വേഷണവും ഊർജിതമായി തുടരുന്നുണ്ട്. ബ്രൌൺ ഷുഗർ, പെത്തഡിൻ ഉൾപ്പെടെയുള്ള ലഹരികൾ എവിടെനിന്നു കിട്ടിയെന്നും അന്വേഷിയ്ക്കുന്നുണ്ട്. കൂടുതൽപ്പേർക്ക് രോഗം ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗബാധിതരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണ്. രോഗബാധിതരെല്ലാം ലഹരി നിറച്ച ഒരേ സിറിഞ്ചും സൂചിയും പങ്കിട്ടവരാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News