
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് (എച്ച്.ഒ.സി.എൽ ) കേന്ദ്ര ഗവൺമെന്റിന് നൽകാനുള്ള 1351 കോടി രൂപയുടെ വിവിധ ബാധ്യതകൾ എഴുതിത്തള്ളാൻ പാർലമെൻ്റ് അംഗീകാരം നൽകിയ വിവരം കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിനെ അറിയിച്ചു. കെമിക്കൽസ് ആൻ്റ് ഫെർട്ടിലൈസേർസ് മന്ത്രാലയം ആണ് വിവരം അറിയിച്ചത്.
Also read: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹാജരാകണമെന്ന് സി ബി ഐ കോടതി
അമ്പലമുകൾ ഉൾപ്പെടെ യൂണിറ്റുകൾ ഉള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.ഒ.സി.എൽ ഇപ്പോൾ വലിയ കടബാധ്യതയിലാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഗവൺമെന്റിന് നൽകാനുള്ള കടബാധ്യത എഴുതിത്തള്ളുന്നത്. ഇതോടുകൂടി എച്ച്.ഒ.സി.എൽ വിപുലീകരിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിരിക്കുകയാന്നെന്ന് കെ.വി. തോമസ് അറിയിച്ചു.
The Kerala government’s special representative in Delhi, Prof. K.V. Thomas, was informed that the Parliament has approved the waiver of various liabilities of Rs. 1351 crore owed to the Central Government by Hindustan Organic Chemicals Limited (HOCL), a central public sector undertaking.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

