വെക്കേഷൻ ഉത്സവ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് സി-ഡിറ്റ് അവധിക്കാല പരിശീലനം

C -Dit

കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി അവരുടെ അഭിരുചിക്കനുസരിച്ച് സ്‌കൂൾ പാഠ്യ പദ്ധതിക്ക് അനുയോജ്യമായ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയിലെ വിവിധ സാങ്കേതികത കോർത്തിണക്കി വെക്കേഷൻ ഉത്സവ് എന്ന പേരിൽ വർഷങ്ങളായി അവധിക്കാല പരിശീലനം നടത്തിവരുകയാണ്.

കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിലവിലുള്ള കോഴ്‌സ് നവീകരിച്ച് ജൂനിയർ-3 കോഴ്‌സുകൾ, സീനിയർ-11 കോഴ്‌സുകൾ എന്നിങ്ങനെ രണ്ടു തരത്തിലാണ് തുടർന്ന് നടത്തുക. ബേസിക്സ് ഓഫ് ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, ബേസിക്സ് ഓഫ് ഓഫീസ് പാക്കേജസ്, ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ചാറ്റ് ജി.പി.റ്റി, സ്പ്രെഡ്ഷീറ്റ് വിത്ത് എ.ഐ, ഓഫീസ് പാക്കേജസ് വിത്ത് എ.ഐ, ഇൻട്രോഡക്ഷൻ ടു അക്കൗണ്ടിംഗ് പാക്കേജസ്, പ്രോഗ്രാമിങ് ഇൻ സി, പ്രോഗ്രാമിങ് ഇൻ സി പ്ലസ് പ്ലസ്, പ്രോഗ്രാമിങ് ഇൻ പൈത്തൺ, പ്രോഗ്രാമിങ് ഇൻ ജാവ, വെബ് ഡിസൈനിങ് എന്നിവയിലാണ് പരിശീലനം.

Also Read: ആയുർവേദത്തിൽ ബി എസ് സി നഴ്‌സിംഗും ബി ഫാമും; ഏപ്രിൽ 10 വരെ അപേക്ഷിക്കാം

 വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിച്ചു മെയ് 31ന് അവസാനിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്‌കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org , ഫോൺ: 9895889892.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News