
ഹോളിവുഡ് നടനായാലും സാധാരണക്കാരനായാലും തട്ടിപ്പിനിരയാകുമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കമൻ്റുകൾ. എന്താണ് സംഭവം എന്നാണോ ആലോചിക്കുന്നത്. പ്രശസ്ത ഹോളിവുഡ് നടൻ ജോണി ഡെപ്പിന് ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായതിലൂടെ നഷ്ടമായത് ഏഴ് കോടിയോളം രൂപയാണ്. 2024 ജനുവരിക്കും 2025 ഡിസംബറിനും ഇടയിൽ നടന്ന ഈ തട്ടിപ്പ് ആരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു സംഭവം. 6,90,000 ഡോളറാണ് കൃത്യമായി നഷ്ടപ്പെട്ടിരിക്കുന്ന തുക.
സംഭവത്തിൽ 27കാരനെ ഹംഗേറിയൻ സായുധ പൊലീസ് അറസ്റ്റ് ചെയ്തു. ക്രമരഹിതമായ പണം പിൻവലിക്കലുകൾ നടക്കുന്നുണ്ടെന്ന് യു എസ് ബാങ്ക് എഫ് ബി ഐ യ്ക്ക് സൂചന നൽകിയതിന് പിന്നാലെയാണ് ക്രമക്കേടുകളും തട്ടിപ്പുകളും പുറത്ത് വരുന്നത്. 308 അനധികൃത ഇടപാടുകളാണ് ജോണി ഡെപ്പിൻ്റെ ബാങ്ക് അകൗണ്ടിൽ നിന്നും നടന്നിട്ടുള്ളത്. എന്നാൽ ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനും ഓൺലൈൻ പർച്ചേസുകൾക്കുമാണ് പ്രധാനമായും പണം ചെലവായിട്ടുള്ളത്.
Also read: യുഎൻ ആസ്ഥാനത്ത് കേരള മോഡൽ വികസന മാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി
പിന്നീട് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പു നടത്തുന്ന 27 കാരൻ്റെ താമസസ്ഥലം കണ്ടെത്തുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും. സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാൻ ചെറിയ നിരവധി ഇടപാടുകളാണ് നടത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

