ബാറ്റ്മാന്‍, ടോപ് ഗണ്‍ സിനിമകളിലെ പ്രിയ താരം; ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു

val kilmer

ബാറ്റ്മാന്‍ ഫോറെവര്‍, ടോപ് ഗണ്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു അന്ത്യം. 65 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു മരണമെന്ന് മകള്‍ മെഴ്സിഡസ് കില്‍മര്‍ മാധ്യമങ്ങളെ അറിയിച്ചു. 2014-ല്‍ പിതാവിന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

1991-ല്‍ ഗായകനായ ജിം മോറിസണായി വേഷമിട്ട ‘ദി ഡോര്‍സ്’ ആണ് വാല്‍ കില്‍മറിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. കാന്‍സര്‍ ശസ്ത്രക്രിയ കാരണം അദ്ദേഹത്തിന്റെ സംസാര ശേഷി നഷ്ടപ്പെടുകയും അഭിനയജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു . എന്നാല്‍ 2022-ല്‍ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗണ്‍: മാവെറിക്ക്’ എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ALSO READ; ബജ്രംഗി മാറി ബൽദേവ്; എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി

‘കാണാം സുഹൃത്തേ. ഞാന്‍ നിന്നെ മിസ്സ് ചെയ്യാന്‍ പോകുന്നു’ എന്നാണ് അമേരിക്കന്‍ നടന്‍ ജോഷ് ബ്രോലിന്‍ തന്റെയും കില്‍മറിന്റെയും ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ മരണ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയത്.’നീ മിടുക്കനും, ധീരനും, മികച്ച സര്‍ഗ്ഗാത്മക ചിന്താഗതിക്കാരനാണെന്നും അവ എവിടേയും മാഞ്ഞു പോകില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 1959 ഡിസംബര്‍ 31 ന് ലോസ് ഏഞ്ചല്‍സിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് വാല്‍ എഡ്വേര്‍ഡ് കില്‍മര്‍ ജനിച്ചത്. ഹോളിവുഡ് പ്രഫഷനല്‍ സ്‌കൂളിലും ജൂലിയാര്‍ഡ് സ്‌കൂളിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്.

1984ല്‍ ‘ടോപ്പ് സീക്രട്ട്’ എന്ന സ്പൂഫ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ടോപ്പ് ഗണ്‍’, ‘റിയല്‍ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദി സെയിന്റ്’ എന്നീ ഹിറ്റ് സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 1988-ല്‍ ബ്രിട്ടീഷ് നടി ജോവാന്‍ വാലിയെ വിവാഹം കഴിച്ച കില്‍മര്‍ വാലിക്കൊപ്പം ഫാന്റസി വില്ലോയിലും ക്രൈം ത്രില്ലര്‍ കില്‍ മി എഗെയ്‌നിലും അഭിനയിച്ചു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News