ഒടിടി പ്ലാറ്റ്ഫോമുകൾ തരുന്ന കൂലി കുറവ്, തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്

തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് എഴുത്തുകാരാണ് ഹോളിവുഡ് സ്റ്റുഡിയോകൾ പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്.
11,500 അംഗങ്ങളുള്ള റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ തുടരുന്ന സമരം ഹോളിവുഡിലെ മുഴുവൻ സ്റ്റുഡിയോകളും പിക്കറ്റ് ചെയ്ത് കൊണ്ടാണ് തുടരുന്നത്. നെറ്റ്ഫ്ളിക്സ്, ഡിസ്നി അടക്കമുള്ള പ്രൊഡക്ഷൻ കമ്പനികൾ പുതിയ സിനിമകൾക്കും സീരീസുകൾക്കുമായി നൽകുന്ന കൂലി കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നിർമ്മാതാക്കളുടെയും സ്റ്റുഡിയോ ഉടമകളുടെയും സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിച്ച ഉടമ്പടി പരാജയപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ മുഴുവൻ തിരക്കഥാകൃത്തുക്കളെയും പങ്കെടുപ്പിച്ച് പ്രതിഷേധ സമരം ആരംഭിച്ചത്.
കൂടിയ കൂലി നൽകാൻ തീരുമാനിച്ചെങ്കിലും എഴുത്തുകാർ അംഗീകരിക്കുന്നില്ലെന്നാണ് നിർമ്മാതാക്കളുടെ ആരോപണം. സിനിമാ വ്യവസായത്തിലെ നിക്ഷേപകർ കൂടിയ ലാഭം പ്രതീക്ഷിക്കുന്നതും പ്രതിസന്ധി കടുപ്പിക്കുന്നുണ്ട്. 15 വർഷങ്ങൾക്ക് മുമ്പ് റൈറ്റേഴ്സ് ഗിൽഡ് നടത്തിയ ഇതുപോലൊരു സമരത്തിൽ നൂറു ദിവസമാണ് സിനിമാ വ്യവസായം സ്തംഭിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News