
നമുക്ക് ഇന്ന് വളരെ സിംപിളായി ബ്രഡ് വീട്ടിലുണ്ടാക്കിയാലോ ? രുചികരമായ ബ്രഡ് കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ചെറിയ ചൂട് വെള്ളം – രണ്ടേകാല്‍ കപ്പ്
യീസ്റ്റ് – 2 ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഗോതമ്പു പൊടി – 1 കപ്പ്
മൈദാപ്പൊടി – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി വയ്ക്കുക.
ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് പൊടിയും മൈദയും ഉപ്പും ഇട്ട് ഇളക്കുക
നേരത്തെ കലക്കി വച്ച യീസ്റ്റ് മിശ്രിതവും എണ്ണയും കൂടി ചേര്‍ത്ത് ഒരു സ്പൂണ്‍ വച്ച് ഇളക്കുക.
ഇത് ഒരു മണിക്കൂര്‍ അടച്ചു വയ്ക്കാം.
ഒരു മണിക്കൂറിനു ശേഷം പൊങ്ങി വന്ന മാവ് ഒന്നും കൂടെ ഇളക്കി കൊടുക്കുക.
വെണ്ണ തടവിയ ബ്രഡ് ടിന്നിലേക്കു ഈ മാവ് ഇട്ടു കൊടുത്തു 15 മിനിറ്റു വച്ച ശേഷം 170 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here