ധാബാ സ്റ്റൈലില്‍ തന്തൂരി റൊട്ടിയാക്കാം വീട്ടില്‍ തന്നെ

നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലുമുണ്ട്. തന്തൂരി റൊട്ടിയാണ് അതില്‍ ഏറ്റവും പ്രിയപ്പെട്ടത്. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടെങ്കില്‍ ധാബാ സ്‌റ്റൈലില്‍ തന്തൂരി റൊട്ടി വീട്ടിലുണ്ടാക്കാം.

തയ്യാറാക്കുന്ന വിധം

മൈദയോ ഗോതമ്പ് പൊടിയോ ഉപയോഗിച്ച് മാവ് തയ്യാറാക്കാം പൊടിയിലേക്ക് അല്പം ഉപ്പും തൈരും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അല്‍പാല്‍പ്പമായി വെള്ളം ചേര്‍ക്കാണം. നന്നായി കുഴച്ചുകഴിഞ്ഞാല്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടിയതിന് ശേഷം രണ്ട് മണിക്കൂര്‍ മാറ്റിവയ്ക്കണം. മാവിനെ ചെറിയ ഉരുളകളാക്കി മാറ്റി. ഉരുളയുടെ വലുപ്പം അധികം വലുതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുക്കറിന്റെ പാകത്തിന് വേണം റൊട്ടിയുടെ വലുപ്പം. ബോള്‍ ആക്കിയെടുത്തശേഷം നീളത്തില്‍ പരത്തിയെടുക്കാം. കുക്കര്‍ കുറച്ചുസമയം ചൂടാക്കിയശേഷം വേണം പരത്തിവച്ചിരിക്കുന്ന റൊട്ടി വെക്കാന്‍. കുക്കറിന്റെ വശങ്ങളില്‍ ചൂടെത്തി എന്ന് ഉറപ്പാക്കിയതിന് ശേഷം പരത്തിവച്ചിരിക്കുന്ന റൊട്ടി സെഡിലായി വെക്കാം. അഞ്ച് മിനിറ്റിന് ശേഷം കുക്കര്‍ തലകീഴായി തീയിലേക്ക് തിരിച്ചുപിടിക്കണം. റൊട്ടിയുടെ നിറം ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ എടുക്കാം. റൊട്ടിയില്‍ നെയ് തേച്ചവിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News