കണ്‍പീലി കൊഴിയുന്നുവോ? പ്രശ്നപരിഹാരത്തിന് ഇതാ ഒരു എളുപ്പവഴി

കണ്ണിന് നിറവും തിളക്കവും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കണ്‍പീലി കൊഴിയുന്നതും കണ്ണിന് ചുറ്റുമുള്ള ചുളിവുകളുമാണ്. കൃത്യമായി ഉറക്കം കിട്ടിയാല്‍ തന്നെ ഒരു പരിധി വരെ കണ്ണിനെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും.

ദിവസവുമുള്ള ഉറക്കക്കുറവും അലച്ചിലുകളുമെല്ലാം നമ്മുടെ കണ്ണുകളേയും കണ്ണുകളുടെ ആരോഗ്യത്തേയും ബാധിക്കും. എന്നാല്‍ കണ്ണിന്റെ സംരക്ഷണത്തിനായി കുറച്ച് ടിപ്‌സുകള്‍ പറഞ്ഞുതരം.

1. നാല് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 4 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്താല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും.

2. ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത്  പിടിച്ച് മുഖം കഴുകുക.

3. കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്താല്‍ ചുളിവുകള്‍ അകറ്റാം.

4. രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News