നല്ല ഇടതൂര്‍ന്ന മുടിയാണോ സ്വപ്‌നം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ ഇതാ

ഇടതൂര്‍ന്ന മുടിയാണ് എല്ലാ സ്ത്രീകളും ആഗ്രഹമാണ്. എന്നാല്‍ പലരും ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം മുടികൊഴിച്ചിലാണ്. എന്നാല്‍ ചില ടിപ്‌സുകള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും. മുടികൊഴിച്ചില്‍ മാറാനുള്ള ചില ടിപ്‌സുകള്‍ ചുവടെ,

മുടി ഒതുങ്ങി കിടക്കാന്‍ ചീപ്പ് നിര്‍ബന്ധമാണെങ്കിലും അമിതോപയോഗം ഒഴിവാക്കണം. ദിവസവും പത്തുമിനുട്ടില്‍ കൂടുതല്‍ മുടി ചീവാതിരിക്കാന്‍ ശ്രദ്ധിക്കണം. മുടി ചീവുന്നത് ശിരോചര്‍മത്തെ ഉത്തേജിപ്പിക്കുമെങ്കിലും മൃദുവല്ലാത്ത ഉപയോഗം ദോഷമേ ചെയ്യൂ. നനഞ്ഞിരിക്കുമ്പോള്‍ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നത് മുടി െകാഴിച്ചില്‍ വര്‍ധിപ്പിക്കും. ദിവസവും ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇടയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കുകയോ ഇഷ്ടഗാനം കേള്‍ക്കുകയോ ആവാം.

നിങ്ങളുടെ മുടിയ്ക്കു ചേരുന്ന പ്രകൃതിദത്ത ഹെയര്‍പായ്ക്കുകള്‍ കണ്ടെത്തി ആഴ്ചയിലൊരിക്കല്‍ പുരട്ടാം. തേന്‍, നാരങ്ങ, അവോകാഡോ, ഒലിവ് ഓയില്‍ തുടങ്ങി മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്ന ധാരാളം ഘടകങ്ങള്‍ അടുക്കളയില്‍ തന്നെ ലഭ്യമാകും.

Also Read : ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക , പണിവരുന്നതിങ്ങനെ

ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ഇതു മുടിയ്ക്കു മാത്രമല്ല ശരീരത്തിനാകെയും നല്ല ഫലം ചെയ്യും. ശരീരത്തിലെ ടോക്‌സിനുകളെയെല്ലാം പുറന്തള്ളി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ വെള്ളത്തിനു പ്രധാന പങ്കുണ്ട്.

ഇലക്കറികള്‍, ബീന്‍സ്, ചെറിയ മീനുകള്‍, ചിക്കന്‍ എന്നിവ മുടിയ്ക്കു വേണ്ട പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്. ഇവ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. പ്രോട്ടീന്‍ കൊണ്ടു നിര്‍മിതമായ മുടിയുടെ നിലനില്‍പ്പിനും പ്രോട്ടീന്‍ ധാരാളം ലഭിക്കേണ്ടതുണ്ട്. പ്രോട്ടീനുകളും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം.

എന്നും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ദോഷം ചെയ്യും. പൊടിയും മറ്റും നീങ്ങി മുടി വൃത്തിയായി ഇരിക്കണമെന്നതു ശരിതന്നെ, എന്നുകരുതി നിയന്ത്രണമില്ലാതെ ഷാംപൂ ചെയ്യുന്നത് ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ. ഇതുവഴി മുടി വരളുകയും മുടി വളരാന്‍ സഹായിക്കുന്ന നാച്ചുറല്‍ ഓയില്‍ നഷ്ടമാവുകയും ചെയ്യും. ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കാനും മറക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News