ഹനുമാന്‍ ജയന്തി ദിനത്തില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ഏപ്രില്‍ 6ന് ഹനുമാന്‍ ജയന്തിക്ക് ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. സമൂഹത്തിന്റെ മതമൈത്രിക്ക് ഭംഗം വരുത്തുന്ന ഘടകങ്ങളെ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച രാമനവമിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇത്തരമൊരു നിര്‍ദ്ദേശം ഉപദേശ രൂപേണ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിരിക്കുന്ന വിവരം ട്വിറ്ററിലൂടെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പങ്കുവച്ചിട്ടുമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like