
ചിപ്സുകൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലേ? വൈകീട്ട് ചായക്കൊപ്പവും അല്ലാതെ വെറുതെ ചിപ്സുകൾ കൊറിച്ചുകൊണ്ടിരിക്കാനും ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. ഉരുളക്കിഴങ്ങ്, ബനാനാ ചിപ്‌സുകളാണോ നിങ്ങൾ സാധാരണയായി കഴിക്കാറ്? എന്നാൽ കുറച്ച് വെറൈറ്റി നോക്കിയാലോ.
കടകളിൽനിന്ന് വാങ്ങുന്ന ചിപ്‌സുകളിൽ മായം കലർന്നിട്ടുണ്ടാകുമെന്നതിനാൽ പലരും ഒഴിവാക്കാറാണ് പതിവ്. ഇനി ആ ടെൻഷനും വേണ്ട, വീട്ടിൽ വെച്ചുതന്നെ ചിപ്സ് നമുക്കുണ്ടാക്കാം. ഉരുളക്കിഴങ്ങ്, ബനാനാ ചിപ്‌സൊന്നുമല്ല, നല്ല ബീറ്റ്റൂട്ട്, കാരറ്റ് ചിപ്സുകളുണ്ടാക്കാം. റെസിപ്പി ഇങ്ങനെ:
ബീറ്റ്റൂട്ട് ചിപ്സ്
ആവശ്യമായ സാധനങ്ങൾ
ബീറ്റ്റൂട്ടുകൾ – എണ്ണം (തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞെടുത്തത്)
എണ്ണ – 1-2 ടീസ്പൂൺ
ഉപ്പ് – ½ ടീസ്പൂൺ
കുരുമുളക് – ¼ ടീസ്പൂൺ
ചാട്ട് മസാല ( ഒരു നുള്ള് , ആവശ്യമെങ്കിൽ മാത്രം)
ALSO READ: തട്ടുകട രുചിയിൽ വീട്ടിലുണ്ടാക്കാം മുട്ട ബജ്ജി, ടേസ്റ്റ് കൂട്ടുന്ന ഈ പൊടിക്കൈ മറക്കല്ലേ…
തയ്യാറാക്കുന്ന വിധം
ആദ്യം അരിഞ്ഞ ബീറ്റ്റൂട്ടുകൾ 10 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കണം. അമിതമായുള്ള സ്റ്റാർച്ച് നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം പേപ്പർ ടവലുകൾ ഉപയോഗിച്ച് പൂർണമായും ഉണക്കിയെടുക്കണം.
ശേഷം ഓവൻ 180°Cൽ പ്രീഹീറ്റ് ചെയ്യുക. ബീറ്റ്റൂട്ട് കഷ്ണങ്ങളിൽ എണ്ണയും ഉപ്പും ചേർത്ത് നന്നായി ഇളക്കണം. 25-30 മിനിറ്റ് നേരം ചുട്ടെടുത്താൽ നല്ല ചിപ്സ് റെഡി.
ALSO READ: സദ്യയിലെ ഈ താരം മലയാളിയല്ല! സാമ്പാറിന്റെ പിന്നിലെ ആ ‘മഹാരാഷ്ട്രൻ’ രഹസ്യം അറിയാമോ?
കാരറ്റ് ചിപ്സ്
ആവശ്യമായ സാധനങ്ങൾ
കാരറ്റുകൾ – 3-4 എണ്ണം (തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞത്)
എണ്ണ – ഒരു ടേബിൾസ്പൂൺ
ഉപ്പ് – ½ ടീസ്പൂൺ
ജീരകപ്പൊടി – ½ ടീസ്പൂൺ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
കാരറ്റുകൾ നേർത്ത കഷ്ണങ്ങളായി അരിഞ്ഞെടുത്ത് എണ്ണ, ഉപ്പ്, ഇഷ്ടമുള്ള മസാലകൾ എന്നിവ ചേർത്ത് മിക്സ് ചെയ്യണം. 200°C ൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ബേക്കിങ് ട്രേകളിൽ ഒറ്റ നിരയായി നിരത്തുക. 15-20 മിനിറ്റ് നേരം ഫ്രൈ ചെയ്‌തെടുത്താൽ രുചിയോടെയുള്ള കാരറ്റ് ചിപ്സ് റെഡിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

