റിമൂവറിനോട് പറയാം ഗുഡ്‌ബൈ ! മുഖത്തെ മേക്കപ്പ് റിമൂവ് ചെയ്യാന്‍ വീട്ടിലെ ഈ സാധനങ്ങള്‍ മാത്രം മതി

സ്ഥിരം മേക്കപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഒന്ന് വീടിന് പുറത്തിറങ്ങണമെങ്കില്‍പ്പോലും മുഖത്ത് മേക്കപ്പ് ഇടാതെ നമ്മളാരും പോകില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ മേക്കപ്പ് ഇടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് മേക്കപ്പ് റിമൂവ് ചെയ്യാനാണ്.

Also Read : അരി ഇഡ്ഡലി കഴിച്ചുമടുത്തോ ? ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഇഡ്ഡലി ആയാലോ ? തയ്യാറാക്കാം ഞൊടിയിടയില്‍

എന്നാല്‍ ഇനി ആരും മേക്കപ്പ് റിമൂവര്‍ കടകളില്‍ നിന്നും വാങ്ങി ഉപയോഗിക്കാന്‍ നില്‍ക്കേണ്ട. കാരണം വീട്ടിലുള്ള ചില പ്രകൃതിദത്ത സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് മേക്കപ്പ് റിമൂവ് ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള ചില ടിപ്‌സുകളാണ് ചുവടെ,

വെളിച്ചെണ്ണ മുക്കിയ കോട്ടണ്‍ പാഡുകളും ഉപയോഗിച്ച് മുഖം തുടയ്ക്കുക

ഒരു വെള്ളരിക്ക എടുത്ത് അരച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി ക്ലെന്‍സറായി മുഖത്ത് ഉപയോഗിക്കുക.

വൃത്തിയുള്ള തുണിയില്‍ കുറച്ച് തേനും കുറച്ച് ബേക്കിംഗ് സോഡ വിതറുക. ഇത് മുഖത്ത് തുടയ്ക്കുക, തുടര്‍ന്ന് മുഖം കഴുകുക.

ചൂടുവെള്ളം നിറച്ച ഒരു ബക്കറ്റിന് മുകളിലോ അല്ലെങ്കില്‍ ഒരു സ്റ്റീമറിന് മുകളിലോ മുഖം കാണിച്ച് കുറച്ച് മിനിറ്റ് നേരം ആവി കൊള്ളുക.

പാല്‍ മുഖത്ത് പുരട്ടി വെള്ളത്തില്‍ കഴുകുന്നതിനു മുമ്പ് ഒരു തുണി അല്ലെങ്കില്‍ കോട്ടണ്‍ പഞ്ഞി ഉപയോഗിച്ച് തുടച്ചുമാറ്റുക.

ബദാം ഓയില്‍ മുഖത്ത് പുരട്ടിയ ശേഷം തുടച്ചുകളയുക. പിന്നീട് മുഖം കഴുകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News