ചുട്ടുപൊള്ളുന്ന ചൂട്, കാറിൽ ചാണകം പൂശി ഹോമിയോ ഡോക്ടർ

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മോചനം നേടാൻ തന്റെ കാറിൽ ചാണകം പൂശി ഹോമിയോ ഡോക്ടർ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. അങ്ങനെ ചെയ്താൽ കാറിൽ തണുപ്പ് നിലനിൽക്കുമെന്നാണ് ഡോക്ടർ സുശീൽ സാഗർ വിശ്വസിക്കുന്നത്. മാരുതി ഓള്‍ട്ടോ 800ലാണ് ഡോക്ടർ ചാണകം പൂശിയത്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ ചാണകം തേച്ചിട്ടുണ്ട്.

കാറിനുള്ളിൽ സാധാരണ താപനില നിലനിർത്താനുള്ള ഒരു മാർഗമാണ് ചാണകമെന്നാണ് ഇയാളുടെ അവകാശവാദം. ചാണകം ചൂടിനെ പ്രതിരോധിക്കുന്നതിനാൽ കാറിനുള്ളിൽ ചൂട് വരില്ലെന്നും ഡോക്ടർ പറയുന്നു. കൂടാതെ എസി അലർജിയുള്ളവർക്ക് എസി ഓണാക്കാതെ സുഗമമായി കാറിൽ യാത്ര ചെയ്യാമെന്നും സുശീൽ സാഗർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News