വിലകൂട്ടി ഹോണ്ട; സിറ്റി, എലിവേറ്റ് എന്നിവയുടെ പുതുക്കിയ വില ഇങ്ങനെ

വിലകൂട്ടി ഹോണ്ടയുടെ സിറ്റി, എലിവേറ്റ് മോഡലുകൾ. ഹോണ്ടയുടെ ജനപ്രിയ മോഡലായ എലിവേറ്റിനാണ് ആദ്യം വില വർധിപ്പിച്ചത്. വാഹനത്തിന്‍റെ വില 58,000 രൂപ വരെ വർധിപ്പിച്ചു. നിലവിലെ എക്സ് ഷോറൂം വില 11.58 ലക്ഷം മുതൽ 16.20 ലക്ഷം രൂപ വരെയാണ്. V, VX, ZX CVT വേരിയന്റുകൾ ഇപ്പോൾ യഥാക്രമം 13.41 ലക്ഷം, 14.80 ലക്ഷം, 16.20 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. V, VX, ZX മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 12.31 ലക്ഷം, 13.70 ലക്ഷം, 15.10 ലക്ഷം എന്നിങ്ങനെയാണ് വില.

Also Read: തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി! എബ്രഹാം ഓസ്ലലറില്‍ 2024ലെ ബെസ്റ്റ് എന്‍ട്രി പഞ്ച്

ഹോണ്ട വിലകൂട്ടിയ എസ് യു വിയാണ് എലിവേറ്റെങ്കിൽ അതുപോലെ തന്നെ വിലകൂട്ടിയ സെഡാനാണ് ഹോണ്ട സിറ്റി. സിറ്റിയുടെ മാനുവൽ വേരിയന്റുകൾക്ക് ഇപ്പോൾ 11.71 ലക്ഷം മുതൽ 14.94 ലക്ഷം രൂപ വരെയാണ് വില. V-എലഗേറ്റ് CVT, V CVT, VX CVT, ZX CVT വേരിയന്റുകൾക്ക് യഥാക്രമം 13.90 ലക്ഷം, 13.84 ലക്ഷം, 14.96 ലക്ഷം, 16.19 ലക്ഷം എന്നിങ്ങനെയാണ് വില.

Also Read: പുതപ്പിനുള്ളിൽ ഒരു കൂട്ടം എലികൾ; മൈൻഡാക്കാതെ കിടന്നുറങ്ങി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

ഹോണ്ട പുതിയ അമേസ് കോംപാക്ട് സെഡാൻ അവതരിപ്പിക്കാനിരിക്കുകയാണ്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അതായത് ഹോണ്ട സെൻസിംഗ് സ്യൂട്ട് ഇതിൽ ഉൾപ്പെടുത്തും. അതോടൊപ്പം ഇലക്ട്രിക്ക് പതിപ്പുകളായ എലിവേറ്റ് ഇ വി, ക്രെറ്റ ഇ വി എന്നിവയും ഉടൻ തന്നെ അവതരിപ്പിക്കും എന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News