
ഹോണർ എക്സ് 9 സി ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ആമസോൺ വഴി മാത്രമായിരിക്കും വില്പന. 2024 നവംബറിൽ ആഗോള വിപണിയിൽ ഇത് ലോഞ്ച് ചെയ്‌തെങ്കിലും ഇന്ത്യയിൽ ഇപ്പോഴാണ് ഫോൺ വരുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഹോണർ എക്സ് 9 സിയുടെ നിരവധി സവിശേഷതകൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായാണ് ഫോൺ എത്തുന്നത്. ഗ്ലോബൽ വേർഷനിൽ സ്നാപ് ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെത്തുമ്പോൾ ഇതിൽ അപ്ഗ്രേഡ് വരുമോയെന്ന് കണ്ടറിയാം.
120Hz റിഫ്രഷ് റേറ്റും, 3840Hz PWM ഡിമ്മിംഗ് റേറ്റും, 4000 nits വരെ ബ്രൈറ്റ്‌നെസ് ലെവലുമുള്ള 6.78 ഇഞ്ച് 1.5K വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 66W വയർഡ് സൂപ്പർചാർജ് പിന്തുണയുള്ള 6,600mAh ബാറ്ററിയാണ് ഹോണർ X9c പവർഹൗസ്. f/1.7 അപ്പേർച്ചറും 3x വരെ ലോസ്‌ലെസ് സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (EIS) വാഗ്ദാനം ചെയ്യുന്ന 108 മെഗാപിക്സൽ മെയിൻ റിയർ സെൻസറാണ് ഇതിന്‍റെ പ്രധാന ആകർഷണം. ട്രിപ്പിൾ കാമറാ സെറ്റപ്പാണ് ഫോണിനുള്ളത്.
ALSO READ; നാട്ടിലെ ബി എസ് എൻ എൽ സിം യു എ ഈയിൽ ഉപയോഗിക്കാം; രണ്ട് റീചാർജ് പ്ലാനുകൾ ഇതാ
എഐ ഇറേസ്, മോഷൻ സെൻസിംഗ് പോലുള്ള AI- പിന്തുണയുള്ള എഡിറ്റിംഗ് സവിശേഷതകളും ഫോണിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0 ആയിരിക്കും ഫോണിന്റെ ഓഎസ്. മികച്ച ശബ്ദ ഔട്ട്പുട്ട് നൽകുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റം സിനിമാ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കും. മലേഷ്യയിൽ, ഹോണർ X9c യുടെ 12GB + 256GB, 12GB + 512GB വേരിയന്റുകൾക്ക് യഥാക്രമം 28,700 രൂപ, 32,500 രൂപ എന്നിങ്ങനെയാണ് വില. ഇന്ത്യയിലെ വിലയും ഏകദേശം ഇത്തരത്തിലാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here