
എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി. എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയാണ് നാടകം. എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാടകോത്സവം കലാസ്വാദകര്‍ നെഞ്ചേറ്റി.
Read Also: എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം; പതാക ജാഥ ഇടുക്കിയില്‍ നിന്ന് ആരംഭിച്ചു
മലയാളത്തിന്റെ അഭിമാനമായ എം ടിയുടെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി രാജന്‍ തിരുവോത്ത് രചനയും സംഗീതവും നിര്‍വഹിച്ച സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ‘എഴുത്തിന്റെ പെരുന്തച്ചന്‍’. നിര്‍മാല്യം, പെരുന്തച്ചന്‍, രണ്ടാമൂഴം, മഞ്ഞ്, കുട്ട്യേടത്തി, വൈശാലി, ഇരുട്ടിന്റെ ആത്മാവ് എന്നിങ്ങനെ ഏഴ് കഥകളെ ഉള്‍ചേര്‍ത്താണ് ലീനീഷ് നരയംകുളം ദൃശ്യപ്പൊലിമ ഒരുക്കിയത്.
Read Also: സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ
വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തോട് കഥകളെ ചേര്‍ത്തു വയ്ക്കുകയാണ് നാടകം. യുവ നാടക പ്രവര്‍ത്തകനായ ഛന്ദസ് സംവിധാനം ചെയ്ത എസ്‌കേപ്പ്, ചരിത്ര വസ്തുതകളെ ഓര്‍മപ്പെടുത്തുന്ന വെടിയൊച്ചകള്‍ എന്ന ഡോക്യു ഡ്രാമയും നാടകോത്സവത്തില്‍ അരങ്ങിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here