വിഷമദ്യ ദുരന്തം: തമിഴ്നാട്ടിൽ രണ്ട് ജില്ലകളിലായി മരിച്ചവരുടെ എണ്ണം പത്തായി

തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തത്തിൽ മരണം പത്തായി. വടക്കന്‍ തമിഴ്‌നാട്ടിലെ വിഴുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് മദ്യം കുടിച്ച് മൂന്ന് സ്ത്രീകളടക്കം പത്ത് പേര്‍ മരിച്ചത്. വിഴുപുരം ജില്ലയില്‍ മാരക്കാണത്തിന് സമീപം എക്കിയാര്‍കുപ്പത്താണ് സംഭവം. ഒരു സ്ത്രീയടക്കം ആറ് പേരാണ് ഇവിടെ മരിച്ചത്.

പി സുരേഷ് (48), എസ് ശങ്കർ (59), ജി ദാരണിവേൽ (55), ഡി രാജമൂർത്തി (60), മലർവിഴി (70), മണ്ണങ്കാട്ടി (50) എന്നിവരാണ് ഇവിടെ മരണപ്പെട്ടത്.

ചെങ്കല്‍പേട്ടില്‍ മധുരാന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ചികിത്സയിലിരിക്കെ ദമ്പതികളും മരണപ്പെട്ടു. ചിന്നത്തമ്പി (34), പെരുക്കരനൈ ഗ്രാമവാസിയായ വസന്ത (40), പേരമ്പാക്കം നിവാസി വെണ്ണിയപ്പൻ (65), ചന്ദ്ര (55) എന്നിവണ് മരിച്ചത്

30 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 നും 55 നും പ്രായമുള്ളവരാണ് മരിച്ചവരിൽ അധികവും. വ്യാജമദ്യം വിറ്റതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് മേൽ മറുവത്തൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പ്രേം ആനന്ദ്, സബ് ഇൻസ്‌പെക്ടർമാരായ മോഹനസുന്ദരം (സീതാമൂർ), രമേഷ് (മധുരാന്തകം പിഇഡബ്ല്യു) എന്നിവരെ സസ്‌പെൻഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here