ഇനി മുതൽ ഹോർട്ടിക്കോർപ്പ് വഴിയും ജനങ്ങൾക്ക് ന്യായ വിലയിൽ സാധനങ്ങൾ ലഭ്യമാകും

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിടിച്ചു നിർത്താൻ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടിക്കോർപ്പ് വഴിയും സഹകരണ മാർക്കറ്റുകൾ വഴിയും ന്യായ വിലക്കാണ് ജനങ്ങൾക്ക്‌ സാധനങ്ങൾ ലഭ്യമാകുന്നത്.

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് മറയാക്കിയാണ് സംസ്ഥാനത്തെ സ്വകാര്യ മാർക്കറ്റുകളിൽ അന്യായവില ഈടാക്കുന്നത്. ഇത് തടയാൻ പൊതു വിപണിയിൽ ശക്തമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ സ്വകാര്യ മാർക്കറ്റുകളിലെ അവശ്യസാധനങ്ങളുടെ വിലയിലെ അന്തരം ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിനുപുറമേ സർക്കാർ നേരിട്ട് നടത്തുന്ന ഹോർട്ടികോപ്പ് വഴിയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന ചന്തകൾ വഴിയും ന്യായ വിലക്കാണ് സാധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത്.

25% മുതൽ 45% വരെ വിലക്കുറവിൽ ആണ് നിത്യോപയോഗ സാധനങ്ങൾ ഹോർട്ടി കോർപ്പ് വഴി വില്പന നടത്തുന്നത്. പൊതു വിപണിയിലെ അന്തരം ജനങ്ങൾക്ക് മനസ്സിലാക്കാൻ എല്ലാ ചന്തകളിലും വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഏകോപനത്തിനായി ഡോക്ടര്‍മാരെ അയയ്ക്കും: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here