‘ആശുപത്രി പ്രവർത്തനം പൂർണസജ്ജം’; കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

kottayam medical college

ആശുപത്രി പ്രവർത്തനം പൂർണസജ്ജമെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി.കെ.ജയകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു. ബിന്ദുവിന്റെ മകളുടെ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിൽ ഓപ്പറേഷൻ തിയേറ്റർ വൈകാതെ തുടങ്ങും. മാറ്റിവെച്ച സർജറികൾ അടുത്ത ദിവസങ്ങളിൽ തന്നെ നടത്തുമെന്നും ഡോക്ടർ ടി.കെ.ജയകുമാർ പറഞ്ഞു.

Also read: ‘കേരളം അടിപൊളി സംസ്ഥാനം’; പ്രശംസിച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

വിവാദങ്ങൾക്ക് ചെവി കൊടുത്തില്ല. രോഗികൾക്ക് ചികിത്സ നൽകുന്ന കാര്യത്തിലായിരുന്നു ശ്രദ്ധ നൽകിയത്. ആരോപണങ്ങളിൽ നിയമപരമായ അന്വേഷണം നടക്കട്ടെ. തെറ്റുകൾ ഉണ്ടെങ്കിൽ ശിക്ഷിക്കട്ടെ. രക്ഷാപ്രവർത്തനം സമയബന്ധിതമായി നടത്തി. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. മുഖ്യമന്ത്രിയും സർക്കാരും മാനസിക പിന്തുണ നൽകി. ആശുപത്രിയുടെ പ്രവർത്തനം എത്രയും വേഗം പൂർവസ്ഥിതിയിലാക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധ്യമായി കഴിഞ്ഞു. സാധാരണക്കാരായ രോഗികളുടെ ചികിത്സയായിരുന്നു തൻ്റെ മനസ്സിൽ. സമാനതകളില്ലാത്ത വികസനമാണ് മെഡിക്കൽ കോളജിൽ നടക്കുന്നത് എന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി.കെ.ജയകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News