ചത്തീസ്ഡഢ് ആശുപത്രിയില്‍ 5 ദിവസമായി വൈദ്യുതിയില്ല; രോഗികളെ പരിശോധിക്കുന്നത് ഫോണിലെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍

ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍ രോഗികളെ പരിശോധിച്ച് ഡോക്ടര്‍മാര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം മുന്‍പാണ് വൈദ്യുതി ബന്ധം നിലച്ചത്. എന്നാല്‍ അഞ്ച് ദിവസമായിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല.

Also Read : മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തം; രാജ്‌ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴും ാശ്ുപത്രിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായതോടെ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു.

Also Read : മറഞ്ഞിട്ടും മായാതെ ബാലഭാസ്‌കര്‍; ബാലുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 5 വയസ്…

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പറയുന്നു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here