
ഒരു സ്ത്രീയെ സംബന്ധിച്ച് ആർത്തവസമയം എന്നത് വളരെ സങ്കീർണമാണ്. ഈ സമയങ്ങളിൽ നമുക്ക് മരുന്നുകൾക്കപ്പുറം ആശ്വാസം നൽക്കുന്ന ഒന്നാണ് ഹോട്ട് ബാഗുകൾ. വേദന അനുഭവപ്പെടുന്ന ഭാഗങ്ങളായ വയറ്, കഴുത്ത്, തോൾ തുടങ്ങിയ ഭാഗങ്ങളിൽ ഹോട്ട് ബാഗ് വയ്ക്കുന്നത് കൂടുതൽ ആശ്വാസം പകരും. എന്നാൽ ഹോട്ട് ബാഗിനെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലങ്കിൽ ഗുണത്തെക്കാളെറെ ദോഷമായിരിക്കും ഉണ്ടാകുന്നതെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
also read: വെരിക്കോസ് വെയിൻ നിസാരമല്ല; എന്തുകൊണ്ട് ഇത് വരുന്നു ?
ഹോട്ട് ബാഗിൽ നിറയ്ക്കുന്ന വെള്ളത്തിന്റെ ചൂടിൽ നിയന്ത്രണം വേണം. കാരണം നിയന്ത്രണമില്ലാത്ത ചൂടുവെള്ളം ഉപയേഗിക്കുമ്പോൾ പെള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ചെറു ചൂടുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ ശരീരത്തിൽ നേരിട്ട് വയ്ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് വയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഗത്ത് ചൂട് വയ്ക്കാതെ മാറ്റിമാറ്റി വയ്ക്കുക. 15 മുതൽ 20 മിനിറ്റുകൾ മാത്രമേ ഹോട്ട് ബാഗുകൾ ഉപയോഗിക്കാവൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

