‘അൽഫാമിൻറെ പേരിൽ അടി’, തിരുവമ്പാടിയിൽ ഉണ്ടായ സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു

തിരുവമ്പാടിയിൽ അൽഫാമിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. 5 മിനിറ്റ് കൊണ്ട് അൽഫാം വേണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ 15 മിനിറ്റ് കൊണ്ടേ കിട്ടൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതാണ് തർക്കത്തിൽ കലാശിച്ചത്.

ALSO READ: വിവാഹം നടക്കണമെങ്കില്‍ വധുവിന് വേണ്ടിയുള്ള എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കണം; ഒടുവില്‍ വരന്‍ ചെയ്തതിങ്ങനെ, വീഡിയോ

7 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് സംഭവത്തിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. തുടർന്ന് 7 പേർക്കെതിരെ ഹോട്ടൽ മാനേജ് മെന്റ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദ്ദനത്തിന്റെ CCTV ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here