ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടു; യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവ് മൂന്നു പേര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. തൈര് ചോദിച്ചതോടെ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. തുടര്‍ന്ന് വിവരം പോലീസ് അറിയുകയും പൊലീസ് സംഭവ സ്ഥലത്തെത്തുകയും ചെയ്തു.

Also Read : നിപ സംശയം; ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി

തുടര്‍ന്ന് ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്‍ദിക്കാന്‍ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നും ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News