‘കപിൽ ദേവിന്റെ പേരിൽ കോഴിക്കോട് റാവിസ് കടവിൽ ഇനി രണ്ട് വിഭവങ്ങൾ’, പേരുകൾക്ക് പിന്നിലുള്ളത് രസകരമായ ഒരു കഥ

ഇന്ത്യയിലേക്ക് ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി എത്തിച്ച ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ പേരിൽ കോഴിക്കോട് റാവിസ് കടവിൽ രണ്ട് വിഭവങ്ങൾ – ക്യാപ്സ് ബിരിയാണിയും, ഹരിയാന ഹർകെയിൻ (hurricane) ഫിഷ് കാന്താരിയും. ക്യാപ്റ്റന്റെ ചുരുക്കെഴുത്താണ് ക്യാപ്സെങ്കിൽ കപിൽ ദേവിന്റെ വിളിപ്പേരാണ് ഹരിയാന ചുഴലികാറ്റ് അഥവാ ഹരിയാന ഹർകേയിൻ. കപിൽ ദേവിനെ ആദരിച്ച് രണ്ട് വിഭവങ്ങൾക്ക് റാവിസ് കടവ് ഈ പേരുകൾ നൽകിയതിന് പിന്നിൽ രുചിയുടെ രസകരമായ കഥകൂടിയുണ്ട്.

ALSO READ: ‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ

ചൊവ്വഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കപിൽ ദേവ് വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഈ രസകരമായ രുചികഥ നടന്നത്. യാത്രയ്ക്കിടെ വിശപ്പ് കൂടിയതോടെ കപിൽ ദേവ് ഭക്ഷണം കഴിക്കാനായി റാവിസ് കടവിലെ കേരളീയം റസ്റ്ററണ്ടിലെത്തി. മെനു അരിച്ചു പരതാൻ നിൽക്കാതെ ഷെഫിന് പ്രിയപ്പെട്ട വിഭവങ്ങൾ മതിയെന്ന് കപിൽ ദേവ് അറിയിച്ചു. അങ്ങനെയാണ് മറ്റ് കേരള വിഭവങ്ങൾക്കൊപ്പം കേരളീയം റസ്റ്ററണ്ടിന്റെ സിഗ്നേച്ചർ വിഭവങ്ങളായ മാപ്പിള ബിരിയാണിയും മീൻ കാന്താരിയും അദ്ദേഹത്തിന് വിളമ്പിയത്.

ബിരിയാണിയും മീൻ കാന്താരിയും മുൻക്യാപ്റ്റന് നന്നേ ഇഷ്ടമായി.

ഈ രണ്ട് വിഭവങ്ങളുടേയും ചേരുവകളും രസകൂട്ടും ചോദിച്ച് മനസിലാക്കി അത് രണ്ടും ഇഷ്ടമായെന്ന് ഷെഫിനെ പ്രത്യേകം അറിയിച്ച കപിൽ അവർക്കൊപ്പം ഫോട്ടോയുമെടുത്ത് എത്രയും വേഗം വീണ്ടും വരുമെന്ന് വിസിറ്റേഴ്സ് ഡയറിയിൽ കുറിച്ച ശേഷമാണ് വയനാട്ടിലേക്ക് പോയത്. പോകും മുമ്പ് ഒരു ആഗ്രഹം കൂടി അദ്ദേഹം റാവിസ് അധികൃതരെ അറിയിച്ചു. വയനാട്ടിൽ നിന്ന് തിരിച്ചെത്തി ഡെൽഹിക്ക് മടങ്ങുന്നതിന് മുമ്പ് ഇതേ വിഭവങ്ങൾ ഒരിക്കൽ കൂടി കഴിക്കണം.

ALSO READ: കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് അഭിമാനർഹമായ കാര്യമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മടക്കയാത്രയിൽ തിരക്ക് കാരണം കപിൽ ദേവിന് റാവിസ് കടവിലെത്താൻ സാധിച്ചില്ല. ഇത് മനസിലാക്കിയ ഹോട്ടൽ ടീം രണ്ട് വിഭവങ്ങളും പ്രത്യേകം തയ്യാറാക്കി പ്രത്യേക എയർട്രാവൽ പാക്കറ്റുകളിൽ അവ വിമാനത്താവളത്തിൽ എത്തിച്ചു നൽകി. ഒപ്പം വിഭവങ്ങൾക്ക് അദ്ദേഹത്തിന്റെ ആദരാർത്ഥം അദ്ദേഹത്തിന്റെ വിളിപ്പേരുകൾ നൽകിയ വിവരം അറിയിക്കുകയും ചെയ്തു.

അങ്ങനെ വെസ്റ്റിന്റീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗയിലിനായി റാവിസ് അഷ്ടമുടിയിൽ രൂപപ്പെട്ട് രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായ റാവിസ് ഫിഷ് നിർവാണയ്ക്ക് പിന്നാലെ മറ്റൊരു ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഇഷ്ടവിഭവങ്ങൾ കൂടി റാവിസിന്റെ ഭക്ഷണ കലവറയിൽ എഴുതി ചേർക്കപ്പെട്ടു. ക്യാപ്സ് ബിരിയാണിയും, ഹരിയാന ഹർകേയിൻ ഫിഷ് കാന്താരിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News