ഇടുക്കി ശാന്തൻപാറയിൽ വീട് കത്തി നശിച്ചു

ഇടുക്കി ശാന്തൻപാറയിൽ വീട് കത്തി നശിച്ചു. ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ്‌ തീ പിടുത്തം ഉണ്ടായത്. വൈരവനും കുടുംബവും സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്. വീട് പൂർണ്ണമായും കത്തി നശിച്ചു. ഷോർട് സർക്ക്യുട്ട്‌ ആകാമെന്നാണ് പ്രാഥമിക നിഗമനം. അടുപ്പിൽ നിന്നും തീ പകർന്നതാകാനും സാധ്യതയുണ്ട്.

also read; യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തോട് നിൽക്കാൻ ലീഗ് നിർബന്ധിക്കപ്പെട്ടു; എ കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News