യുപിയില്‍ അടുക്കളയിലെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച് വീട്ടു ജോലിക്കാരി; വീഡിയോ പുറത്ത്, ഒടുവില്‍ അറസ്റ്റ്

ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ വീട്ട് ജോലിക്ക് നിന്ന യുവതി അടുക്കളയിലെ പാത്രങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ അറസ്റ്റിലായി. റീന എന്ന യുവതിയാണ് അഴിക്കുള്ളിലായത്. ഒക്ടോബര്‍ 16നാണ് 44 സെക്കന്റ് മാത്രമുള്ള വീഡിയോയാണ് പുറത്തുവന്നത്.

ALSO READ: ‘വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്, എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവം’: എ വിജയരാഘവൻ

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ വാതില്‍ കുറ്റിയിട്ട ശേഷം പാത്രത്തിലേക്ക് മൂത്രമൊഴിച്ചു. എന്നാല്‍ ഇത് സിസിടിവിയില്‍ പതിയുന്ന വിവരം ഇവര്‍ അറിഞ്ഞതുമില്ല. കുടുംബത്തിനായി റൊട്ടിയുണ്ടാക്കുന്ന പാത്രത്തിലേക്കാണ് ഇവര്‍ മൂത്രമൊഴിച്ചത്.

കുടുംബത്തിലുള്ളവര്‍ക്ക് നിരന്തം അസുഖങ്ങളുണ്ടാകുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് അടുക്കളയില്‍ സിസിടിവി വയ്ക്കാമെന്ന് അവര്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ കണ്ടതോടെ ഞെട്ടിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ALSO READ: ‘നിന്റെ കയ്യില്‍ അവന്മാരെ കിട്ടും, ചതച്ചേക്കണം’; ആക്ഷന്‍ ഹീറോ കം ഡയറക്ടര്‍ ജോജുവിന്റെ പുത്തന്‍ ചിത്രം ‘പണി’ തിയേറ്റുകളിലേക്ക്, ട്രെയിലര്‍ കാണാം

गाजियाबाद, यूपी में रसोई के बर्तन में पेशाब करने का Video –

घरेलू सहायिका रीना गिरफ्तार है !! https://t.co/snT4sVWDHh pic.twitter.com/9FyU4nzSWG

— Sachin Gupta (@SachinGuptaUP) October 16, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News