കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ

Nileswaram Fire Accident

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തരുന്നു.

വെള്ളയിൽ സ്വദേശി ഫൈജാസിനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയിൽ എടുക്കുന്നത്. നിരന്തരം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്ന ഇയാൾക്കെതിരെ നാട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ഫൈജാസ്. പ്രദേശത്ത് ഇന്നലെ ഫൈജാനും നാട്ടുകാരും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൊലിസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. ഫൈജാസ് ലഹരിക്ക് അടിമയാണെന്നും നാട്ടുകാരുമായി സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു.

Also read: ‘ഓടിയത് ഗുണ്ടകളെന്ന് ഭയന്ന്’; പൊലീസിനോട് വിവരിച്ച് ഷൈൻ ടോം ചാക്കോ

വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പുകകണ്ടയുടനെ നാട്ടകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.പെട്ടന്ന് തിയണക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴുക്കി. ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശം കൂടിയാണ് ഇത്. സംഭവത്തെകുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News